പഴയ പാലക്കാട് ജില്ല പൊന്നാനി താലൂക്കില്‍ 1958 ഡിസംബര്‍ മാസം 3-ാം തിയ്യതി മദ്രാസ് സഹകരണ സംഘം നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത് 05-12-1958ന് പ്രവര്‍ത്തനം ആരംഭിച്ച പി-417-ാം നമ്പര്‍ പുന്നയൂര്‍ക്കുളം കോള്‍ കൃഷി സഹകരണ സംഘം ക്ലിപ്തം 1961 നവംബര്‍ 26ന് കൂടിയ പൊതുയോഗ തീരുമാനപ്രകാരം
പുന്നയൂര്‍ക്കുളം സര്‍വ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ പി. 417 എന്നാക്കി മാറ്റി
നിയമാവലി ഭേദഗതി ചെയ്തത് സഹകരണ സംഘം പാലക്കാട് ജില്ല ഡെപ്യൂട്ടി രജിസ്ട്രാറുടെ 29-03-1963 തിയ്യതിയിലെ 3210/62 നമ്പര്‍ ഉത്തരവ് പ്രകാരം രജിസ്റ്റര്‍ ചെയ്തതിനാല്‍ 01-07-1963 മുതല്‍ പുന്നയൂര്‍ക്കുളം സര്‍വ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ പി. 417 എന്ന പേരില്‍ പ്രവര്‍ത്തിച്ചു വരുന്നു. 1969-ല്‍ കേരള സംസ്ഥാന സഹകരണ നിയമം നിലവില്‍ വന്നതിനാല്‍ 1973 മുതല്‍ പുന്നയൂര്‍ക്കുളം സര്‍വ്വീസ് സഹകരണ സംഘം/ബാങ്ക് ക്ലിപ്തം നമ്പര്‍ പി. 417 എന്ന പേരിലും പ്രവര്‍ത്തിച്ചു വരുന്നു.
ബാങ്കിന്റെ പ്രവര്‍ത്തന പരിധി പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്തിലെ 19 വാര്‍ഡുകള്‍ ഉള്‍പ്പെട്ട പുന്നയൂര്‍ക്കുളം, കടിക്കാട് എന്നീ രണ്ട് വില്ലേജുകള്‍ പൂര്‍ണ്ണമായി ഉള്‍പ്പെടുന്നു. ഭൂരിഭാഗം പേരും തെങ്ങ്, നെല്ല് കര്‍ഷകരാണ്. ഇതിനു പുറമേ കവുങ്ങ്, രാമച്ചം, വാഴ,കുരുമുളക്, മറ്റു പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്യുന്നവരും ഉള്‍പ്പെടുന്നു.
ഇന്ന് ഈ പ്രദേശത്തെ കാര്‍ഷിക കാര്‍ഷികേതര ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനോടൊപ്പം എ.ടി.എം., ആര്‍.ടി.ജി.എസ്., കോര്‍ബാങ്കിങ്ങ് ഉള്‍പ്പെടെ ന്യൂ ജനറേഷന്‍ ബാങ്കുകളുമായി കിടപിടിക്കത്തക്ക രീതിയില്‍ ആധുനിക ഡിജിറ്റല്‍ സൗകര്യത്തോടെ രാവിലെ 7.30 മുതല്‍ 10 മണി വരേയും വൈകീട്ട് 4 മണി മുതല്‍ 8 മണി വരേയും പ്രവര്‍ത്തിക്കുന്ന മോണിങ്ങ് & ഈവനിങ്ങ് ബ്രാഞ്ച് അടക്കം മൂന്ന് ബ്രാഞ്ചുകളും, നീതി സൂപ്പര്‍മാര്‍ക്കറ്റ്, നീതി മെഡിക്കല്‍സ്, FACT വളം ഡെപ്പോ, കാര്‍ഷിക സേവന കേന്ദ്രം-coopmart കൃഷി വകുപ്പ് - കേരഫെഡ് നാളികേര സംഭരണ കേന്ദ്രം എന്നീ അനുബന്ധ സ്ഥാപനങ്ങള്‍ ഉല്‍പ്പെടെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ അപൂര്‍വ്വം സഹകരണ ബാങ്കുകളില്‍ ഒന്നായി തല ഉയര്‍ത്തി നില്‍ക്കാന്‍ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. നിങ്ങള്‍ ഓരോരുത്തരുടേയും, സഹകരണ വകുപ്പിന്റേയും അകമഴിഞ്ഞ പിന്തുണകൊ് മാത്രമാണ് ഇത്രയും ഉന്നതിയിലെത്താന്‍ ബാങ്കിന് സാധിച്ചത്.